ദാവോസ് (സ്വിറ്റ്സർലൻഡ്): 20 വർഷത്തിനിടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) ആറു മടങ്ങ് വർധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1997ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കുേമ്പാൾ ജി.ഡി.പി 40000 കോടി ഡോളറിനെക്കാൾ (ഏകദേശം 26 ലക്ഷം കോടി രൂപ) കഷ്ടിച്ച് മുകളിലായിരുന്നു. ഇന്ന് ആറു മടങ്ങ് വർധിച്ചിരിക്കുന്നു -േമാദി വ്യക്തമാക്കി. ദാവോസിൽ ലോക സാമ്പത്തിക ഫോറം പ്ലീനറി സമ്മേളനത്തെ അഭിസംേബാധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്നത്. 48 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിനിധി സംഘമാണ് ഇന്ത്യയിൽനിന്ന് എത്തിയത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ നിക്ഷേപകരെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി, കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതിയും പുതിയ പരിവർത്തനങ്ങൾ കൊണ്ടുവന്നും ഇന്ത്യ കുറഞ്ഞ കാലംകൊണ്ട് നിക്ഷേപ സൗഹൃദമായി മാറിയെന്ന് വ്യക്തമാക്കി. ബിസിനസ് മേഖലയിലുള്ളവരും നിക്ഷേപകരും നേരിട്ട നിരവധി തടസ്സങ്ങൾ മൂന്നുവർഷത്തിനിടെ ഇല്ലാതാക്കി. കാലഹരണപ്പെട്ട 1,400ലേറെ നിയമങ്ങൾ മൂന്നുവർഷം കൊണ്ട് പൊളിച്ചെഴുതി.
ചുവപ്പുനാട പുറത്തായിരിക്കുന്നു. പകരം ഇപ്പോൾ ചുവപ്പുപരവതാനിയാണ്. എല്ലാ മേഖലകളും നേരിട്ടുള്ള വിദേശ നിേക്ഷപത്തിന് തുറന്നുകൊടുത്തിരിക്കുകയാണ്. ജി.എസ്.ടി നടപ്പാക്കിയതിലൂടെ ഒരു രാജ്യം ഒറ്റ നികുതിയെന്ന സമ്പ്രദായത്തിലേക്ക് ഇന്ത്യ മാറി. ഡിജിറ്റൽ വളർച്ച സാമ്പത്തിക മേഖലയിൽ ഗുണംചെയ്തു. ഇപ്പോൾ സംസ്ഥാനങ്ങൾ തമ്മിൽ വളർച്ചയുടെ കാര്യത്തിൽ മത്സരിക്കുകയാണ്. ഇതിനെ ഞങ്ങൾ ‘മത്സരാധിഷ്ഠിത ഫെഡറലിസം’ എന്നാണ് വിളിക്കുന്നത്.കാലാവസ്ഥ വ്യതിയാനവും ഭീകരതയും ലോകത്തിനു മുന്നിൽ കടുത്ത ആശങ്കയുണ്ടാക്കുന്ന വെല്ലുവിളികളാണ്. ഇതോടൊപ്പം തുല്യഅപകടമാണ് ഭീകരതയെ നല്ലതെന്നും ചീത്തയെന്നും കൃത്രിമ വിഭജനം നടത്തുന്നത്. ഭീകരവാദത്തിൽ നല്ലതെന്നും ചീത്തയെന്നും ഇല്ല.
വിദ്യാസമ്പന്നരായ യുവാക്കൾ ഭീകരവാദത്തിൽ ആകൃഷ്ടരാകുന്നത് ആശങ്കയുണ്ടാക്കുന്നു. ഭീകരവാദം നേരിടുന്നതിൽ ഇന്ത്യയുടെ നിലപാട് ലോകത്തിന് നന്നായി അറിയാം.
ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയൻ ആദർശങ്ങളാണ്. നമുക്ക് സ്വാതന്ത്ര്യത്തിെൻറ സ്വർഗം സൃഷ്ടിക്കാം. അവിടെ വിഭജനത്തിനും വിള്ളലിനുമല്ല, സഹകരണത്തിനാണ് സ്ഥാനം. വർത്തമാന ലോക സാഹചര്യത്തിൽ ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബമാണ്) എന്ന ഇന്ത്യൻ തത്ത്വത്തിന് കൂടുതൽ പ്രസക്തിയുണ്ട്.
ഇന്ത്യയുെട ജനാധിപത്യത്തിലും വൈവിധ്യത്തിലും ഞങ്ങൾ അഭിമാനിക്കുന്നു. ലോക സമാധാനത്തിനും െഎക്യത്തിനും ഇന്ത്യ എന്നും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട് -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.