പാരിസ്: ലോകത്തിലെ മികച്ച റസ്റ്റാറൻറുകളെ തിരഞ്ഞെടുക്കാനൊരു മത്സരം നടത്തിയാൽ ആരാകും വിജയിക്കുക. സംശയം വേണ്ട, യൂറോപ്യൻ രാജ്യങ്ങളെ പിറകിലാക്കി ജപ്പാനും ചൈനയുമാണ് മികച്ച റസ്റ്റാറൻറുകളുടെ പട്ടികയിൽ മുന്നിലുള്ളത്. മികച്ചതാണെങ്കിൽ വില റോക്കറ്റുപോലെ ഉയർന്നതാകുമെന്ന് കരുതണ്ട. കുറഞ്ഞ െചലവിൽ മികച്ച ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത്. ഫ്രാൻസിലെ ലാ ലിസ്റ്റി റാങ്കിങ്ങാണ് മികച്ച റസ്റ്റാറൻറുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
പട്ടികയിൽ ഒന്നാം സഥാനത്തുള്ളത് പാരിസിലെ ഗയ് സവോയ്സ് ഫ്ലാഗ്ഷിപ് റസ്റ്റാറൻറാണ്. 1000 റസ്റ്റാറൻറുകളുടെ പട്ടികയിൽ 138 ജപ്പാൻ റസ്റ്റാറൻറുകളാണുള്ളത്. കഴിഞ്ഞ വർഷം വരെ മുൻനിരയിലായിരുന്ന ഫ്രഞ്ച് റസ്റ്റാറൻറുകളെ പിന്തള്ളിയാണ് ചൈന ലിസ്റ്റിൽ രണ്ടാമതെത്തിയത്. ഇത്തവണ ചൈനയുടെ 123 റസ്റ്റാറൻറുകൾ പട്ടികയിൽ ഇടംപിടിച്ചു. ഇൗ വർഷത്തെ മികച്ച റാങ്കുകാരുടെ പട്ടിക തിങ്കളാഴ്ച പാരിസിൽ ഒൗദ്യോഗികമായി പ്രഖ്യാപിക്കും. കൂടാതെ, ലോകത്തിലെ മികച്ച 40 ഷെഫുമാരെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ കൂടിക്കാഴ്ചക്കായി ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.