ട്രംപിനെ വിലയിരുത്താന്‍ സമയമായില്ളെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യു.എസ് പ്രസിഡന്‍റായി അധികാരത്തിലേറിയ ഡോണള്‍ഡ് ട്രംപിനെ വിലയിരുത്താന്‍ സമയമായില്ളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘‘ആളുകളെ മുന്‍കട്ടി വിലയിരുത്തുന്നത് ശരിയല്ല. ട്രംപ് എന്ത് ചെയ്യുമെന്ന് കാത്തിരുന്നു കാണാം’’ സ്പാനിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പോപ് പറഞ്ഞു.ട്രംപിന്‍െറ സ്ഥാനാരോഹണചടങ്ങ് നടന്ന അതേ ദിവസം തന്നെയാണ് അഭിമുഖവും നടന്നത്.
യു.എസിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൈയടി നേടാന്‍ മാത്രം തന്ത്രം പ്രയോഗിക്കുന്ന നേതാക്കളുടെ ഉയര്‍ച്ച കരുതലോടെ കാണണമെന്ന് പറഞ്ഞ പോപ്, 1930കളില്‍ ജനങ്ങളാണ് ഹിറ്റ്ലറെ തെരഞ്ഞെടുത്തതെന്നും അയാള്‍ ജനങ്ങളെ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി. രക്ഷകരെയാണ് നാം തേടുന്നത്. എന്നാല്‍ നാം മറ്റുള്ളവരെ പുറത്താക്കാന്‍ കമ്പിവേലികളും വന്‍മതിലുകളും പണിയുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags:    
News Summary - 'wait and see' before judgiing Trump - pope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.