ലണ്ടൻ: ഏട്ട് ഇന്ത്യക്കാർ മരിക്കാനിടയായ റോഡപകടത്തിെൻറ കാരണക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് തടവ് ശിക്ഷ. പോളണ്ട് സ്വദേശി റിസാർഡ് മസിയേറാ(31)യ്ക്കു ബ്രിട്ടീഷ് പൗരൻ ഡേവിഡ് വാഗ്സ്റ്റാഫി(51)നുമാണ് ശിക്ഷ വിധിച്ചത്. മസിയേറാക്ക് 14 വർഷവും വാഗ്സ്റ്റാഫിന് മൂന്നര വർഷവുമാണ് യു.കെ കോടതി ശിക്ഷ വിധിച്ചത്. ഇവരെ വാഹനമോടിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒാഗസ്റ്റ് 26നാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് ഡ്രൈവറായ പാല ചേർപ്പുങ്കൽ സ്വദേശി സിറിയക് ജോഫും ബസിലെ ഏഴ് യാത്രക്കാരുമാണ് മരിച്ചത്. ബെന്നി ഒാടിച്ചിരുന്ന മിനി ബസ് നിർത്തിയിട്ട ട്രക്കിനും പിന്നാലെയെത്തിയ മറ്റൊരു ട്രക്കിനുമിടയിൽ ഞെരിഞ്ഞമരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.