ഇസ്താംബൂൾ ഭീകരാക്രമണം; അക്രമിയുടെ ചിത്രം പുറത്ത്​

അങ്കാറ: തുർക്കി ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ്​ നടത്തിയ ഭീകരേൻറതെന്ന് ​സംശയിക്കുന്നയാളുടെ ചിത്രം പൊലീസ്​ പുറത്ത്​ വിട്ടു. ഇയാൾ സാന്തോക്ലോസി​​െൻറ വേഷം അണിയുന്നതി​െൻറയും ആളുകളുടെ നേർക്ക്​ നിറയൊഴിക്കുന്നതി​െൻറയും സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്​.

അക്രമി കിഴക്കൻ തുർക്കിസ്ഥാൻ ശാഖയിലെ ​െഎ.എസ്​അംഗമാണെന്നും റിപ്പോർട്ടുണ്ട്​. പടിഞ്ഞാറൻ ചൈനയിലോ അഫ്ഗാനിസ്താനിലോ, ചെച്നിയയിലോ നിന്നാണ്​​ഇയാൾ വന്നതെന്നും അധികൃതർ സംശയിക്കുന്നു. അക്രമിക്കായി വ്യാപക തെരച്ചിലാണ്​സുരക്ഷാ ഉദ്യോഗസ്​ഥർ നടത്തുന്നത്​.

Full View

ഞായറാഴ്​ച നിശാക്ലബിൽ സാന്താക്ലോസിൻറ വേഷത്തിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ 39 പേരാണ്​ കൊല്ലപ്പെട്ടത്​. മരിച്ചവരിൽ 19 പേർ വിദേശികളാണ്​. 40ഒാളം പേർക്ക്​ പരിക്കേറ്റു.  ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. സാന്താക്ലോസി​​െൻറ വേഷം ധരിച്ചെത്തിയ രണ്ടു പേർ ക്ലബ്ബിൽ കയറിയ ഉടൻ തുരുതുരാ വെടിയുതിർക്കുകയായിരുന്നു.

സംഭവ സമയത്ത് ക്ലബ്ബില്‍ എഴുനൂറോളം പേര്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Tags:    
News Summary - Turkish Police Release First Picture Of Prime Suspect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.