Posted On
date_range Updated On
date_range ഇന്ത്യൻ വിദ്യാർഥിയുടെ കൊലപാതകം: പെൺകുട്ടിക്കെതിരെ കൊലക്കുറ്റം
മെൽബൺ: ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പെൺകുട്ടിക്കെതിരെ ആസ്ട്രേലിയൻ കോടതി കൊലക്കുറ്റം ചുമത്തി. 18കാരിയായ ജാമി ലീ ദൊൽഹഗേയെക്കെതിരെയാണ് കോടതി കൊലക്കുറ്റം ചുമത്തിയത്.
കഴിഞ്ഞദിവസമാണ് മൗലിൻ റാത്തോഡ് എന്ന 25 കാരൻ കൊല്ലപ്പെട്ടത്. ഒാൺലൈൻ ചാറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്കൊപ്പം അത്താഴവിരുന്നിന് പോയ മൗലിനെ ജാമി ലീയുടെ വീട്ടിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി തനിച്ചു താമസിക്കുന്ന മെൽബണിലെ സൺബറിയിലെ വീട്ടിൽ വെച്ചാണ് സംഭവമുണ്ടായത്.
സഹായംആവശ്യപ്പെട്ടതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസെത്തി റാത്തോഡിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. അക്കൗണ്ടൻസ് വിദ്യാർഥിയായ മൗലിൻ റാത്തോഡ് നാലുവർഷമായി മെൽബണിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.