ലണ്ടൻ: വ്യാജവാർത്തകൾ തടയാനുള്ള സ്റ്റാർട്ടപ് സംരംഭവുമായി കേംബ്രിജ് യൂനിവേഴ്സിറ്റിയിൽ എൻജിനീയറിങ് വിദ്യാർഥിയായ ലിറിക് ജെയ്ൻ. മെഷീൻ ലേണിങ് അൽഗോരിതം ഉപയോഗിച്ച് വ്യാജവാർത്തകളെ ഫലപ്രദമായി തടയാമെന്നാണ് മൈസൂരുവിൽനിന്നുള്ള ലിറിക് പറയുന്നത്. ‘ലോജിക്കലി’ എന്ന സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്. സെപ്റ്റംബറിൽ യു.കെ, യു.എസ് എന്നിവിടങ്ങളിലും ഒക്ടോബറിൽ ഇന്ത്യയിലും ലഭ്യമാക്കും. 70,000 ഡൊമെയ്നുകളിൽനിന്നുള്ള വാർത്തകളും വിവരങ്ങളും ശേഖരിച്ച് വിശകലനം ചെയ്താണ് വ്യാജവാർത്തകൾ കണ്ടുപിടിക്കുന്നതെന്ന് 21കാരനായ ലിറിക് പറഞ്ഞു. ഇന്ത്യയിൽ 20 കോടിയിലധികം ആളുകൾ വാട്സ്ആപ് ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.