Posted On
date_range Updated On
date_range മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും മാസ്ക് ഉപയോഗിച്ച്... !
ബ്രട്ട്സിലാവ: കോവിഡ് 19 ഭീതി യൂറോപ്പിൽ വ്യാപിക്കുന്നതിനിടെ സ്ലോവാക്യ പ്രസിഡൻറ് സുസന്ന കപൂട്ടോവ പുതിയ മന്ത്രിസഭക്ക്
സത്യവാചകം ചൊല്ലിക്കൊടുത്തത് ഫേസ് മാസ്ക്ക് ഉപയോഗിച്ച്. പ്രധാനമന്ത്രി ഇഗോർ മാറ്റൊവിച്ചും സഹമന്ത്രിമാരും സത്യവാചകം ഏറ്റുചൊല്ലിയതും മാസ്ക്ക് ഉപയോഗിച്ചുകൊണ്ടുതന്നെയാണ്.
െസ്ലാവാക്യയിൽ ഈ മാസം 137 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 29ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഇഗോൾ മാറ്റൊവിച്ചിെൻറ ഓർഡിനറി പാർട്ടി മൂന്ന് പാർട്ടികളുമായി സഖ്യം ചേർന്നാണ് സർക്കാർ രൂപീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.