Posted On
date_range Updated On
date_range ലൈംഗികാരോപണം: ചിലി ആർച്ച് ബിഷപ്പിെൻറ രാജി പോപ് സ്വീകരിച്ചു
വത്തിക്കാൻ സിറ്റി: ലൈംഗികാരോപണ കേസിൽ കുറ്റാരോപിതനായ ചിലിയിലെ സാൻറിയാഗോ ആർച്ച്ബിഷപ് കർദിനാൾ റികാദോ എസ്സതിയുടെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. ചുമതലയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. രണ്ടുവർഷം മുമ്പാണ് 77കാരനായ റികാദോ മാർപാപ്പക്ക് രാജിക്കത്ത് നൽകിയത്. 2018ൽ ചിലിയിൽ നടത്തിയ സന്ദർശനത്തിനിടെ മാർപാപ്പ ബിഷപ്പിനെ ന്യായീകരിച്ചിരുന്നു.
ബിഷപ്പായി സെലസ്റ്റിനോ അവോസ് ബ്രകോയെ ആണ് താൽക്കാലികമായി നിയമിച്ചത്. അന്വേഷണത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സാൻറിയാഗോ കോടതിയിൽ റികാദോ സമർപ്പിച്ച ഹരജി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.