Posted On
date_range Updated On
date_range ലൈംഗികാരോപണം: സ്കോട്ടിഷ് നാഷനൽ പാർട്ടി നേതാവ് രാജിവെച്ചു
ലണ്ടൻ: ലൈംഗികാരോപണം നേരിടുന്ന സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി) നേതാവ് അലക്സ് സാൽമണ്ട് രാജിവെച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ മാറിനിൽക്കാനാണ് സ്കോട്ടിഷ് മുൻ ഫസ്റ്റ് മിനിസ്റ്റർ കൂടിയായ അലക്സിെൻറ തീരുമാനം.
സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററും എസ്.എൻ.പി നേതാവുമായ നികളസ് സ്റ്റർജൻ രാജി സ്വീകരിച്ചു. മുൻ സഹപ്രവർത്തകരാണ് ആരോപണങ്ങളുായി രംഗത്തുവന്നത്. ആരോപണങ്ങൾ അലക്സ് തള്ളിയിരുന്നു. മൂന്നുപതിറ്റാണ്ടിലേറെയായി പാർട്ടിയിലുണ്ട് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.