Posted On
date_range Updated On
date_range ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി രണ്ട് പേർ കൊല്ലപ്പെട്ടു
ബർലിൻ: ജർമനിയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാനിടിച്ചു കയറ്റിയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ െകാല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ നഗരമായ മ്യൂൻസ്റ്ററിലാണ് ആക്രമണം നടന്നത്. ആക്രമണത്തിനു ശേഷം വാൻ ഡ്രൈവർ സ്വയം വെടിവെച്ചു മരിച്ചു.
30 േലറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തെ കുറിച്ച് ഉൗഹങ്ങൾ പെരുപ്പിക്കരുതെന്ന് പൊലീസ് ജനങ്ങൾക്ക് നിർദേശം നൽകി. സംഭവം ഭീകരാക്രമണമാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ തുനീസ്യൻ പൗരൻ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്കിടിച്ചു കയറ്റി ആക്രമണം നടത്തിയിരുന്നു. അന്ന് 12 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.