നോത്രദാമിലെ ഒാർഗന്‍റെ അറ്റകുറ്റപ്പണി തുടങ്ങി; പൂർത്തിയാകാൻ നാലു വർഷം

പാരിസ്​: ഏറെ പ്രശസ്​തമായ നോത്രദാം കത്തീഡ്രലിലെ അതിപ്രസിദ്ധമായ ഒാർഗനി​​​െൻറ അറ്റകുറ്റപ്പണിക്ക്​  തിങ്കളാഴ്​ച തുടക്കമായി. 8000 പൈപ്പുകളുള്ള ഒാർഗനി​​​​െൻറ അറ്റകുറ്റപ്പണി പൂർത്തിയാകാൻ നാല്​ വർഷമെടുക്കും. 

കീബോർഡുകൾ ഇളക്കി മാറ്റുന്ന ജോലിയാണ്​ ആദ്യം ആരംഭിച്ചത്​. തുടർന്നാണ്​ പൈപ്പുകൾ ഇളക്കി മാറ്റുക. ഒാർഗനി​​​െൻറ ഒാരോ ഭാഗവും ഇളക്കി മാറ്റി കത്തീഡ്രലിൽതന്നെ പ്രത്യേക കണ്ടെയ്​നറുകളിൽ സൂക്ഷിക്കും. ഇൗ വർഷം അവസാനത്തോടെ മാത്രമേ പൂർണമായി ഇളക്കി മാറ്റാനാകൂ. തുടർന്ന്​ അതിസൂക്ഷ്​മതയോടെ വൃത്തിയാക്കും. ഇതിനു​ ശേഷമായിരിക്കും പുനഃസ്ഥാപിക്കുക. ഒാർഗൻ പൂർണമായും വൃത്തിയാക്കാനും അറ്റകുറ്റപ്പണി നടത്താനും നാലു വർഷത്തോളം വേണ്ടിവരുമെന്നാണ്​ വിദഗ്​ധർ പറയുന്നത്​. 

2019 ഏപ്രിൽ 16ന്​ നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടിത്തത്തിലാണ്​ 1773ൽ സ്ഥാപിച്ച ഇൗ കൂറ്റൻ സംഗീതോപകരണത്തിന്​ കേടുപാടുകൾ സംഭവിച്ചത്​. കത്തീഡ്രലി​​​െൻറ മേൽക്കൂര അടക്കം തീപിടിത്തത്തിൽ നശ​ിച്ചിരുന്നു. ഇൗയം കത്തിയത്​ അടക്കമുള്ള അവശിഷ്​ടങ്ങൾ ഒാർഗനിലും പതിച്ചു. കാലാവസ്ഥ മാറ്റങ്ങൾ മൂലവും നാശം നേരിട്ടിട്ടുണ്ട്​. 

തീപിടിത്തത്തിൽ നശിച്ച നോത്രദാം കത്തീഡ്രലി​ൽനിന്ന്​ ഒരു വർഷത്തിലധികം സമയമെടുത്താണ്​ അവശിഷ്​ടങ്ങൾ നീക്കിയത്​. പുനർനിർമാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. പഴയ ഗരിമ​േയാടെ നോത്രദാം ദേവാലയം 2024ലെ പാരിസ്​ ഒളിമ്പിക്​സിനു മുമ്പ്​ ജനങ്ങൾക്കായി തുറന്നുകൊടുക്കാനാകുമെന്നാണ്​ പ്രതീക്ഷ​.  

Tags:    
News Summary - Notre Dame Organ Maintenance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.