Posted On
date_range Updated On
date_range ഓക്സ്ഫഡില്‍ പഠനത്തിനൊരുങ്ങി മലാല
ലണ്ടന്‍: സമാധാന നൊബേല്‍ ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസുഫ്സായി ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസത്തിന് ചേര്‍ന്നേക്കും. തന്‍െറ ‘എ’ ലവല്‍ പരീക്ഷകള്‍ നടക്കാനിരിക്കുകയാണെന്നും മൂന്ന് ‘എ’ ഗ്രേഡുകള്‍ ലഭിച്ചാല്‍ പി.പി.ഇ (ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണേമിക്സ്) കോഴ്സിന് ചേരാന്‍ സര്‍വകലാശാലയില്‍നിന്ന് ക്ഷണം ലഭിച്ചതായും 19കാരിയായ മലാല പറഞ്ഞു. സ്കൂള്‍ ആന്‍ഡ് കോളജ് ലെക്ചറര്‍ അസോസിയേഷന്‍െറ ബെര്‍മിങ്ഹാമില്‍ ശനിയാഴ്ച നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് മൂന്ന് എ ഗ്രേഡുകള്‍ വാങ്ങി കോഴ്സിനു ചേരാനുള്ള തയാറെടുപ്പിലാണ് താനെന്ന് മലാല വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തെ കോഴ്സിനൊപ്പം മലാല ഫണ്ട് വര്‍ക്കിലും ശ്രദ്ധിക്കുമെന്ന് അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.