Posted On
date_range Updated On
date_range ലണ്ടൻ തീപിടിത്തം: പൊള്ളലേറ്റവരുടെ ചിത്രം ഫേസ്ബുക്കിലിട്ടയാൾ ജയിലിൽ
ലണ്ടൻ: ലണ്ടനിൽ 24 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റവരുടെ ചിത്രങ്ങളും വിഡിയോയും ഫേസ്ബുകിൽ പോസ്റ്റ് ചെയ്ത ഒമേഗ വൈകംബോ എന്ന 43കാരന് ജയിൽശിക്ഷ. തീപ്പിടിത്തത്തിൽ 58 പേർ മരിച്ചിരുന്നു. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഒമേഗ കുറ്റം ഏറ്റുപറഞ്ഞു. കെട്ടിടത്തിെൻറ അടുത്താണ് ഇയാൾ താമസിച്ചിരുന്നത്. രാത്രിമുഴുവൻ തീപിടിത്തത്തിെൻറ ദൃശ്യങ്ങൾ നോക്കിനിന്ന് ഒമേഗ പിന്നീട് തീയണക്കാൻ പാടുപെടുന്ന അഗ്നിശമന ജീവനക്കാർക്ക് ചായയും നൽകി. പിന്നീടാണ് ഇരകളുടെ ചിത്രങ്ങളെടുത്ത് ഫേസ്ബുകിൽ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.