ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു

ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന്​ പുറത്ത്​ പോകാനുള്ള ബ്രിട്ട​​​െൻറ തീരുമാനത്തിൽ പ്രതിഷേധിച്ച്​ ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവെച്ചു​. യൂണിയനിൽ നിന്ന്​ പുറത്ത്​ പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന്​ അദ്ദേഹം പറഞ്ഞു. ​തീരുമാനത്തിൽ പുന:പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധത്തിന്​ സമാനമായ പ്രതിസന്ധിയാണ്​ ഇപ്പോൾ ബ്രിട്ടൻ നേരിടുന്നത്​. യുറോപ്യൻ യൂണിയനിൽ നിന്ന്​ പുറത്തേക്ക്​ വരു​േമ്പാൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2016ൽ നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമെന്ന്​ ജോൺസൺ വാദിച്ചിരുന്നു​. സമാന ആവശ്യം ഉയർത്തി ജോൺസണി​​​െൻറ സഹോദരനും മുൻ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ബോറിസും ത​​​െൻറ പദം രാജിവെച്ചിരുന്നു. മന്ത്രിപദം രാജിവെക്കാനുള്ള ​സഹോദര​​​െൻറ തീരുമാനത്തെ ബോറിസ്​ പ്രകീർത്തിച്ചു.

Tags:    
News Summary - Jo Johnson quits as minister over Theresa May's Brexit plan-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.