പാരിസ്: ഫ്രാൻസിലെ നിയമമനുസരിച്ച് മാതാപിതാക്കൾക്ക് ഇഷ്ടമുള്ള എന്തു പേരും കുട്ടികൾക്ക് നൽകാം. എന്നാൽ, മക്കൾക്കിടുന്ന പേര് അവർക്ക് ദുഷ്കീർത്തിയുണ്ടാക്കരുതെന്നും എടുത്തുപറയുന്നുണ്ട്. ആ വിധമാണ് പേരെന്ന് തോന്നിയാൽ അക്കാര്യം പ്രാേദശിക കോടതിയുടെ പരിഗണനക്കായി അയക്കും. അത്തരമൊരു പേരുമൂലം ദമ്പതികൾ കോടതി കയറേണ്ടിവന്നതാണ് പറഞ്ഞുവരുന്നത്. ജിഹാദ് എന്ന പേരിട്ട മകെൻറ ജനനം രജിസ്റ്റർ ചെയ്യുന്നതിനും സർട്ടിഫിക്കറ്റിനുമായി ദമ്പതികൾ മേയറുടെ ഒാഫിസിലെത്തിയതായിരുന്നു.
ജിഹാദ് എന്നതുകൊണ്ട് ധർമയുദ്ധമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിലും അടുത്തകാലത്ത് ഭീകരവാദികളുമായി ചേർത്തുപറയാറുണ്ടെന്നും അതുകൊണ്ട് മാറ്റുന്നതാണ് നല്ലതെന്നുമായിരുന്നു മേയറുടെ ഒാഫിസിൽനിന്നുള്ള നിർദേശം. എന്നാൽ, ദമ്പതികൾ നിർദേശം പാലിക്കാൻ താൽപര്യപ്പെട്ടില്ല. അടുത്തിടെ യൂറോപ്പിലുടനീളം നിരവധി ഭീകരാക്രമണങ്ങളുണ്ടായ സാഹചര്യത്തിൽ ‘ജിഹാദ്’ എന്ന പേര് കുട്ടിക്ക് ഉചിതമല്ലെന്നാണ് അധികൃതരുടെ പക്ഷം. എന്തായാലും വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ജിഹാദ് ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.