ബ്രിട്ടനിൽ ഇ​ന്ത്യ​ൻ വം​ശ​ജ വീട്ടിനുള്ളിൽ ​കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ മി​ഡ്​​ല​ൻ​ഡ്​​സ്​ മേ​ഖ​ല​യി​ൽ വീ​ട്ടി​നു​ള്ളി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സ്​​ത്രീ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. സ​ർ​ബ്​​ജി​ത്​ കൗ​ർ എ​ന്ന 38കാ​രി​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ക​വ​ർ​ച്ച​ക്കി​ടെ ന​ട​ന്ന കൊ​ല​യാ​യി​രി​ക്കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ത​ന്നെ​യാ​ണ്​ വീ​ട്ടി​ന​ക​ത്ത്​ മൃ​ത​ദേ​ഹം ക​ണ്ട​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന്​ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വെ​സ്​​റ്റ്​ മി​ഡ്​​ല​ൻ​ഡ്​​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​ത്യ​പൂ​ർ​വ​മാ​ണെ​ന്നും ഇ​ത്​ ത​ങ്ങ​ളെ ഞെ​ട്ടി​ച്ചു​വെ​ന്നും ഡി​റ്റ​ക്​​റ്റി​വ്​ ചീ​ഫ്​ ഇ​ൻ​സ്​​​പെ​ക്​​ട​ർ ക്രി​സ്​ മെ​ല്ലെ​റ്റ്​ പ​റ​ഞ്ഞു.

വീ​ടി​ന​ക​ത്ത്​ കു​റെ​യ​ധി​കം സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ടെ​ന്നും കൊ​ല​ക്കു പി​ന്നി​ലെ യ​ഥാ​ർ​ഥ ഉ​ദ്ദേ​ശ്യം വ്യ​ക്​​ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.  ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സി.​സി.​ടി.​വി  ഇ​വ​ർ എ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - Indian-origin woman found murdered in her UK home - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.