ലണ്ടൻ: മധ്യ ഇംഗ്ലണ്ടിലെ സ്കൂളിൽനിന്ന് 15 വയസ്സുള്ള ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കാണാതായി. പരീക്ഷയിൽ ഉയർന്ന മാർക്കു നേടിയത് തട്ടിപ്പുനടത്തിയാണെന്ന് ആരോപണമുയർന്നതിനു പിന്നാലെയാണ് അഭിമന്യൂ ചോഹൻ എന്ന വിദ്യാർഥിയെ കാണാതായത്. കിങ് ഹെൻറി എട്ടാമൻ ഇൻഡിപെൻഡൻറ് സ്കൂളിൽനിന്ന് വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.
മോക് ടെസ്റ്റിൽ മുഴുവൻ മാർക്കും ലഭിച്ചതിനു ശേഷം കുട്ടി അസ്വസ്ഥനായിരുന്നുവത്രെ. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് സ്കൂൾ അധികൃതർ പരസ്യം നൽകിയിട്ടുണ്ട്. കുട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പിതാവ് വരീന്ദർ ചോഹൻ. വെള്ളിയാഴ്ച അഭിമന്യൂവിെന മാതാവ് നവനീത് ആണ് സ്കൂളിലേക്കയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.