ചികിത്സിച്ച ഡോക്​ടർക്ക്​ കോവിഡ്​; മെർക്കൽ സ്വയം ക്വാറൻറീനിൽ പ്രവേശിച്ചു

ബെർലിൻ: ചികിത്സിച്ച ഡോക്​ടർക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചതിനെ തുടർന്ന്​ ജർമൻ ചാൻസലർ അംഗല മെർക്കൽ സ്വയം ക്വാറൻറീനിൽ പ്രവേശിച്ചു. അവരുടെ ഔദ്യോഗിക വക്​താവാണ്​ ഇക്കാര്യം അറിയിച്ചത്​. വെള്ളിയാഴ്​ച മെർക്കലിന്​ പ്രതിരോധ കുത്തിവെപ്പ്​ നൽകിയ ഡോക്​ടർക്കാണ്​ കോവിഡ്​ 19 രോഗബാധയേറ്റത്​.

നേരത്തെ ജർമനിയിൽ കൊറോണ വൈറസിൻെറ വ്യാപനം തടയാൻ ‘കോൺടാക്​ട്​ ബാൻ രാജ്യം ഏർപ്പെടുത്തിയിരുന്നു. ജനങ്ങൾ പരസ്​പരം ഇടപഴകുന്നത്​ നിയന്ത്രിക്കാൻ കടുത്ത നടപടി സ്വീകരിക്കുമെന്നും രണ്ടിൽ കൂടുതൽ ആളുകൾ ഒരുമിച്ചു കൂടുന്നത്​ ജർമനിയിൽ നിരോധിക്കുമെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - German Chancellor Angela Merkel goes into self-quarantine-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.