Posted On
date_range Updated On
date_range കാട്ടുതീ: പോർച്ചുഗലിൽ 19 പേർ കൊല്ലപ്പെട്ടു
ലിസ്ബോൺ: മധ്യ പോർച്ചഗലിലെ പെട്രോഗോ ഗ്രാൻഡെ മേഖലയിലുണ്ടായ കാട്ടുതീയിൽ 19 പേർ മരിച്ചു. നിരവധി വീടുകൾ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഫിഗ്വീറോ ഡോ വിൻഹോസിനെയും കാസ്റ്റൻഹീറ ഡെ പെറയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാട്ടുതീ ഉണ്ടായത്. മൂന്ന് പേർ പുക ശ്വസിച്ചും 16 പേർ കാട്ടുതീ ഉണ്ടായപ്പോൾ വാഹനങ്ങളിൽ പെട്ടുമാണ് മരിച്ചതെന്ന് സ്റ്റേറ്റ് ആഭ്യന്തര സെക്രട്ടറി ജോർജ് ഗോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.