ലോകത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്​; ​മരണം 2,06,995

ന്യൂയോർക്ക്​: ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷത്തിലേക്ക്​ അടുക്കുന്നു. വിവിധ രാജ്യങ്ങളിലായി 29,94,796 ​പേർക് ക്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. 2,06,995 പേർക്ക്​ ജീവൻ നഷ്​ടമായി. 8,78,828 പേർ രോഗമുക്തി നേടി.

ഏറ്റവും കൂട ുതൽ വൈറസ്​ ബാധിതരും മരണവും റിപ്പോർട്ട്​ ചെയ്​ത അമേരിക്കയിലെ രോഗികളുടെ എണ്ണം 9,87,160 ആയി. കോവിഡ്​ മരണം 55,000 കടന്നു. ഔദ്യോഗിക കണക്ക്​ പ്രകാരം 55,413 പേരാണ്​ മരിച്ചത്​. ഇവിടെ 1,18,781 പേർ രോഗമുക്തി നേടി. ന്യൂയോർക്കിൽ മാത്രം 22,275 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

അമേരിക്ക കഴിഞ്ഞാല്‍ സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലാണ് മരണം 20,000 കടന്നത്. ഇറ്റലിയില്‍ മരണം 26,644 ആയി. ഇവിടെ 1,97,675 രോഗബാധിതരാണുള്ളത്​. രോഗികളുടെ എണ്ണത്തിൽ രണ്ടാമത്​ നിൽക്കുന്ന സ്പെയിനിൽ 2,26,629 കോവിഡ്​ ബാധിതരും 23,190 മരണങ്ങളുമാണ്​ റിപ്പോർട്ട്​ ചെയ്​തത്​.ഫ്രാന്‍സിൽ 22,856 ഉം ബ്രിട്ടനിൽ 20,732 മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു.

ജർമ്മനി, ഇറാൻ, ബെൽജിയം, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും മരണനിരക്ക്​ ഉയരുകയാണ്​.

Tags:    
News Summary - Coronavirus pandemic: world updates - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.