യു.കെ ആരോഗ്യമന്ത്രിക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു

ലണ്ടൻ: ബ്രിട്ടീഷ്​ എം.പിയും ആരോഗ്യ വകുപ്പിലെ മന്ത്രിയുമായ നദീന ഡോറീസിന്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ചൊവ്വാ ഴ്​ചയാണ്​ മന്ത്രിക്ക്​ കോവിഡ്​ 19യാണെന്ന്​ കാര്യം സ്ഥിരീകരിച്ചത്​. മന്ത്രിക്ക്​ തന്നെ കോവിഡ്​ 19 ബാധിച്ചത്​ ബ്രിട്ടനെ ആശങ്കയിലാക്കിയിരിക്കുകയാണ്​.

എനിക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചിട്ടുണ്ട്​. ഇപ്പോൾ വീട്ടിൽ ​െഎസോലേഷനിൽ കഴിയുകയാണെന്ന്​ കൺസർവേറ്റീവ്​ എം.പി അറിയിച്ചു. എം.പിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ്​ ആരംഭിച്ചിട്ടുണ്ട്​​.

ടൈംസി​​​െൻറ റിപ്പോർട്ട്​ പ്രകാരം നൂറുകണക്കിന്​ ആളുകളുമായി ബ്രിട്ടീഷ്​ എം.പി ബന്ധം പുലർത്തിയിട്ടുണ്ട്​. പ്രധാനമന്ത്രി ബോറിസ്​ ജോൺസണും ഇൗ ലിസ്​റ്റിൽ ഉൾപ്പെടും. റിഷി സുനക്​ ബജറ്റ്​ അവതരിപ്പിക്കാനിരിക്കെയാണ്​ യു.കെയെ പ്രതിസന്ധിയിലാക്കി ആരോഗ്യമന്ത്രിക്ക്​ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്​.

Tags:    
News Summary - Coronavirus: Health minister Nadine Dorries tests positive-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.