Posted On
date_range Updated On
date_range ലൈംഗികാരോപണ വിധേയനായ വത്തിക്കാൻ കർദിനാൾ ആസ്ത്രേലിയയിൽ തിരിച്ചെത്തി
സിഡ്നി: ലൈംഗികാരോപണ കേസിൽ വിചാരണ നേരിടുന്ന കർദിനാൾ ജോർജ് പെൽ ജന്മദേശമായ ആസ്ത്രേലിയയിൽ തിരിച്ചെത്തി. വത്തിക്കാൻ ട്രഷററും പോപ്പിന്‍റെ മുഖ്യ ഉപദേഷ്ടാവുമായ ഇദ്ദേഹം വത്തിക്കാനിൽ നിന്നും സിംഗപുർ വഴിയാണ് ആസ്ത്രേലിയയിലെത്തിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ പോരാടാനായി പോപ്പിന്‍റെ ഓഫിസ് ഇദ്ദേഹത്തിന് അവധി നൽകുകയായിരുന്നു.
ഇദ്ദേഹത്തിനെതിരെ ഒന്നിലേറെ പരാതികളാണ് ലഭിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. എന്നാൽ ആരോപണങ്ങൾ കർദിനാൾ നിഷേധിച്ചിരുന്നു. തന്നെ കരിവാരിതേക്കുന്നതിന് വേണ്ടി കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്ന് കർദിനാൾ അന്ന് തന്നെ പ്രതികരിച്ചിരുന്നു.
എന്നാൽ സിഡ്നിയിലെത്തിയ ഇദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.