തകർന്ന് പോയി, പറയാൻ വാക്കുകളില്ല -അരീന ഗാൻഡെ

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയിൽ തന്‍റെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി യു.എസ് പോപ്പ് ഗായിക അരീന ഗാൻഡെ. തകർന്ന് പോയെന്നും പറയാൻ വാക്കുകളില്ലെന്നും ഗാൻഡെ ട്വീറ്റ് ചെയ്തു. പ്രമുഖ സെലിബ്രിറ്റികൾ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. 

അരീന ഗാൻഡെയുടെ സംഗീത പരിപാടി കഴിഞ്ഞ് കാണികൾ പുറത്തിറങ്ങുന്നതിനിടെ പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 

Tags:    
News Summary - 'Broken, I Am So So Sorry,' Tweets Ariana Grande After Explosion At Her Concert in Manchester

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.