Posted On
date_range Updated On
date_range മൃതദേഹത്തിൽ ലൈംഗികാതിക്രമം; മോഷ്ടാവിന് ആറ് വർഷം തടവ്
ലണ്ടന്‍: മൃതദേഹവുമായി ലൈംഗിക ബന്ധം നടത്തിയ മോഷ്ടാവിനെ ബ്രിട്ടീഷ് കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. കാസിം ഖുറം എന്നയാൾക്കാണ് ബെർമിങ്ഹാം കോടതി ശിക്ഷ വിധിച്ചത്. ഫ്യൂണറല്‍ ഹോം തകർത്ത് അകത്ത് കയറിയാണ് ഇയാൾ നീച കൃത്യം നടത്തിയത്. 23-കാരനായ പ്രതി കുറ്റംസമ്മതിച്ചിട്ടുണ്ട്.
എല്ലാ മനുഷ്യവിവേകങ്ങളേയും വെല്ലുവിളിക്കുന്ന അക്രമമാണ് ഇയാൾ നടത്തിയതെന്ന് ശിക്ഷ വിധിച്ച ജഡ്ജി അഭിപ്രായപ്പെട്ടു. കൃത്യം നടന്ന സമയം ഇയാള്‍ മദ്യപിക്കുകയും മയക്ക് മരുന്ന് ഉപയോഗിക്കുകയും ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. ഫ്യൂണറല്‍ ഹോമിൽ അതിക്രമിച്ച് കയറിയ കാസിം, മൂന്ന് മൃതദേഹങ്ങള്‍ക്കും ഒമ്പതോളം ശവപ്പെട്ടികള്‍ക്കും കേടുപാട് വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.