ഐ.എസ് വേട്ടക്ക് യു.എസുമായി സഹകരിക്കാന്‍ തയാര്‍ –ഉര്‍ദുഗാന്‍

ഇസ്തംബുള്‍: ഐ.എസിനെ അവരുടെ ശക്തികേന്ദ്രമായ സിറിയയിലെ റക്ക്വയില്‍നിന്ന് തുരത്താന്‍ യു.എസുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
ചൈനയില്‍ ജി-20 ഉച്ചകോടിക്കിടെ ഐ.എസിനെതിരെ യു.എസും തുര്‍ക്കിയും സംയുക്ത സൈനിക നടപടിയുടെ സാധ്യത സംബന്ധിച്ച് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ അഭിപ്രായമാരാഞ്ഞതായും റഖയില്‍നിന്ന് ഐ.എസിനെ തുരത്താന്‍ ഒബാമ ആഗ്രഹിക്കുന്നതായും ഉര്‍ദുഗാന്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ യു.എസുമായി സഹകരിക്കുന്നതിന് തുര്‍ക്കിക്ക് പ്രശ്നമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍നിന്ന് ഐ.എസിനെ തുരത്താന്‍ കഴിഞ്ഞമാസം തുര്‍ക്കി ‘ഓപറേഷന്‍ യൂഫ്രട്ടീസ് ഷീല്‍ഡ് ’ ആരംഭിച്ചിരുന്നു. ഐ.എസിനുള്ള സാധനസാമഗ്രികള്‍ കടത്തിക്കൊണ്ടുപോവുന്ന പ്രധാന ഇടനാഴി  തടസ്സപ്പെടുത്തുകയും ചെയ്തു.  മേഖല ഐ.എസിന്‍െറ കൈയില്‍നിന്ന് മുക്തമാക്കുന്നതുവരെ സൈനിക നടപടി തുടരും. ഇവിടെയുള്ള കുര്‍ദ് വിമതര്‍ക്കെതിരെയും തുര്‍ക്കി ശ്രദ്ധ തിരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.