ഏറ്റവും ദീര്‍ഘിച്ച ദാമ്പത്യം നയിച്ച ഇന്ത്യന്‍ വംശജന്‍ അന്തരിച്ചു

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദാമ്പത്യ ജീവിതം നയിച്ചുവെന്ന് കരുതുന്ന ഇന്ത്യന്‍ വംശജന്‍ അന്തരിച്ചു. 110കാരനായ കരംചന്ദ് ആണ് കഴിഞ്ഞ ആഴ്ച സ്വാഭാവിക അന്ത്യത്തിന് കീഴടങ്ങിയത്. തന്‍െറ 111ാമത് ജന്മദിനം ആഘോഷിക്കാന്‍ ആറാഴ്ചമാത്രം അവശേഷിക്കെയാണ് വിടവാങ്ങല്‍.
90 വര്‍ഷമാണ് ചന്ദും 103കാരിയായ കര്‍താരിയും ദാമ്പത്യം നയിച്ചത്. കഴിഞ്ഞ വര്‍ഷം 90ാം വിവാഹ വാര്‍ഷികം ആഘോഷിച്ചതോടെയാണ് ഇവര്‍ താരങ്ങളായി മാറിയത്. ഒരിക്കല്‍പോലും ഇരുവരും പരസ്പരം കയര്‍ത്തു സംസാരിച്ചിരുന്നില്ളെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മകനായ പോളിനൊപ്പം വെസ്റ്റ് യോര്‍ക്ഷെയറിലെ ബ്രാഡ്ഫോഡിലായിരുന്നു ഈ ദമ്പതികളുടെ താമസം.

പിതാവിന്‍െറ മരണത്തോടെ തങ്ങള്‍ പൂര്‍ണമായും ശൂന്യരായിരിക്കുകയാണെന്ന് പോള്‍ പ്രതികരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് പഞ്ചാബിലെ കര്‍ഷക കുടുംബത്തില്‍ 1905ല്‍ ആണ് കരംചന്ദിന്‍െറ ജനനം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച പ്രകാരം സിഖ് ആചാരമനുസരിച്ച് 1925ല്‍ ആയിരുന്നു കര്‍താരിയുമായുള്ള ചന്ദിന്‍െറ വിവാഹം. കര്‍ഷകന്‍ എന്ന നിലയില്‍നിന്ന് മാറി 1965ലാണ് ചന്ദ് ലണ്ടനിലെ ബ്രാഡ്ഫോര്‍ഡിലേക്ക് കുടിയേറിയത്. ഇന്ന് എട്ടു മക്കളും 27 കൊച്ചുമക്കളും ഡസണ്‍ കണക്കിന് അവരുടെ മക്കളുമായി നാലു തലമുറകളിലൂടെ ചന്ദ്-കര്‍താരി കുടുംബം വളര്‍ന്നു. ഗിന്നസ് റെക്കോഡില്‍ ഒൗദ്യോഗികമായി ഇതുവരെ രേഖപ്പെടുത്താത്ത ദൈര്‍ഘ്യമേറിയ ദാമ്പത്യമാണ് ഇവരുടേത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.