500 യൂറോ നോട്ട് പിന്‍വലിക്കുന്നു

ബ്രസല്‍സ്: വ്യാപക ദുരുപയോഗ പരാതികളെ തുടര്‍ന്ന് 500 യൂറോ നോട്ടുകള്‍ പിന്‍വലിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഒരുങ്ങുന്നു. കള്ളപ്പണ ഇടപാടുകള്‍, തീവ്രവാദ സാമ്പത്തിക സഹായം തുടങ്ങിയ അനധികൃത ഇടപാടുകള്‍ക്ക് ഉപയോഗിക്കപ്പെടുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത യോഗത്തില്‍ പിന്‍വലിക്കുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം നടന്ന പാരിസ് ആക്രമണത്തിനു പിന്നാലെ 500 യൂറോ നോട്ട് പിന്‍വലിക്കാന്‍ ഫ്രാന്‍സ് സമ്മര്‍ദം ശക്തമാക്കിയിരുന്നു.
മൊത്തം യൂറോ കറന്‍സികളില്‍ എണ്ണംകൊണ്ട് ഇവ മൂന്നു ശതമാനമേ വരൂയെയെങ്കിലും മൂല്യം 28 ശതമാനം വരും. ഒട്ടുമിക്ക രാജ്യങ്ങളും നോട്ട് പിന്‍വലിക്കുന്നതിന് അനുകൂലമാണെങ്കിലും ഇപ്പോഴും ഇടപാടുകളിലേറെയും പണമായി തന്നെ നടത്തുന്ന ജര്‍മനി ഇതിനെതിരെ നിലപാട് എടുത്തേക്കുമെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.