​െഎസ്​ലൻഡിൽ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

റെയ്ക്യാവിക്: ഐസ്ലന്‍ഡിന് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ശനിയാഴ്ച നടന്നു. ചരിത്ര പ്രഫസറും രാഷ്ട്രീയ വ്യാഖ്യാതാവുമായ ഗുഡ്നി ജോഹന്നസണ്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചനകള്‍. ഇതുവരെ ഉന്നത പദവികളൊന്നും വഹിക്കാത്ത ഈ 47കാരന്‍ പ്രസിഡന്‍റാവുന്നത് ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

പ്രധാനമന്ത്രി ഉള്‍പ്പെടെ ഉന്നത രാഷ്ട്രീയക്കാര്‍ സമാഹരിക്കുന്ന പണം ഒളിപ്പിക്കുന്നതടക്കം വിവരങ്ങളടങ്ങിയ ‘പാനമ പേപ്പേഴ്സ്’ ചോര്‍ച്ചയെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ്  ജോഹന്നസണ്‍  പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്.  സാമ്പത്തിക ക്രമക്കേടുകളും ഐസ്ലന്‍ഡിനെ പിന്തുടരുന്ന വിവാദങ്ങളും അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം നല്‍കുന്ന ഉറപ്പ്.  യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്‍െറ ജനവിധിയടക്കം ഐസ്ലന്‍ഡ് തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായി. യൂറോപ്യന്‍ യൂനിയനില്‍ അംഗത്വത്തിന് 2009ല്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഐസ്ലന്‍ഡ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.