ചൂടേറിയ പാനീയങ്ങള്‍ കാന്‍സര്‍ വരുത്തിയേക്കാം

യുനൈറ്റഡ് നാഷന്‍സ്: ചൂടേറിയ പാനീയങ്ങള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. ആ ശീലം കാന്‍സറിന് കാരണമായേക്കാമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐ.എ.ആര്‍.സി) നടത്തിയ പഠനമനുസരിച്ച് 65-70  ഡിഗ്രി സെല്‍ഷ്യസിനിടയില്‍ ചൂടുള്ള പാനീയങ്ങള്‍ കാന്‍സറിന് കാരണമായേക്കും. എന്നാല്‍, 65 ഡിഗ്രിക്കു താഴെ ചുടുള്ളവ പ്രശ്നക്കാരികളല്ല. ചൈന, ഇറാന്‍, തുര്‍ക്കി, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ 70 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ചായയോ സമാന പാനീയങ്ങളോ ഉപയോഗിക്കുന്നവര്‍ക്ക് അന്നനാള കാന്‍സറിന് സാധ്യത കൂടുതലാണെന്നും ബ്രിട്ടന്‍ ഒഴികെയുള്ള രാജ്യങ്ങളാണ് ഇതില്‍ മുന്‍പന്തിയിലെന്നും പഠനം പറയുന്നു. എന്നാല്‍, കാപ്പിയുടെ ഉപയോഗം കാന്‍സര്‍ വരുത്തുമെന്നതിന് തെളിവില്ളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കാന്‍സറും കാപ്പിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ 1000ത്തോളം ശാസ്ത്രീയ പഠനങ്ങള്‍ അവലോകനം ചെയ്താണ് ഐ.എ.ആര്‍.സി ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.