Posted On
date_range Updated On
date_range അഞ്ച് വ്യാഴ സമാന ഗ്രഹങ്ങള്‍ കണ്ടത്തെി
ലണ്ടന്‍: സൗരയൂഥത്തിനുപുറത്ത് അഞ്ച് ഗ്രഹങ്ങള്‍കൂടി കണ്ടത്തെി. ബ്രിട്ടനിലെ കീലെ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടത്തെലിനുപിന്നില്‍. സൗരയൂഥത്തില്‍ വ്യാഴത്തിന് സമാനമായ ഗ്രഹങ്ങളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
എട്ട് ദൂരദര്‍ശിനികളുടെ കൂട്ടമായ വൈഡ് ആംഗ്ള്‍ സേര്‍ച് ഫോര്‍ പ്ളാനെറ്റ്സ് സൗത് (വാസ്പ്) എന്ന ഉപകരണത്തിന്‍െറ സഹായത്തോടെയാണ് ഗവേഷകര്‍ പുതിയ ഗ്രഹങ്ങളെ കണ്ടത്തെിയത്. വാസ്പ് 119ബി, വാസ്പ് 124ബി, വാസ്പ് 126ബി, വാസ്പ് 129ബി, വാസ്പ് 133ബി എന്നിങ്ങനെയാണ് പുതിയ ഗ്രഹങ്ങള്‍ക്ക് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. 2.17 മുതല്‍ 5.75 ഭൗമദിനമാണ് ഗ്രഹങ്ങളുടെ ഭ്രമണസമയം.
ചില ഗ്രഹങ്ങള്‍ക്ക് വ്യാഴത്തേക്കാള്‍ ഭാരവുമുണ്ട്. ഇവ പരിക്രമണംചെയ്യുന്ന നക്ഷത്രത്തിന് സൂര്യന്‍േറതിന് സമാനമായ ഭാരമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.