Posted On
date_range Updated On
date_range റഷ്യന്‍ ചാരസംഘടന സിറിയയിലേക്ക് നുഴഞ്ഞുകയറിയെന്ന്
മോസ്കോ: റഷ്യന്‍ ചാരസംഘടന തന്‍െറ പ്രദേശത്തുനിന്നും സിറിയയിലെ ഐ.എസ് തീവ്രവാദ ആക്രമണങ്ങളില്‍ സഹായിക്കുന്നതിനായി നുഴഞ്ഞുകയറ്റക്കാരെ അയച്ചതായി ക്രെംലിന്‍ ചെചന്‍ അനൂകൂല നേതാവ് റംസാന്‍ കാദ്യോര്‍വ്.
സര്‍ക്കാര്‍ അനുകൂല ചാനലില്‍ പ്രക്ഷേപണം ചെയ്യാനിരിക്കുന്ന ഡോക്യൂമെന്‍ററിയുടെ ‘പ്രിവ്യൂ’ പ്രദര്‍ശനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെച്നിയന്‍ പ്രത്യേക സേനയില്‍നിന്നുമുള്ളവര്‍ ഐ.എസ് പരിശീലന കേന്ദ്രത്തില്‍ നുഴഞ്ഞുകയറുകയും വിവരങ്ങള്‍ ശേഖരിക്കുകയും റഷ്യന്‍ വ്യോമാക്രമണ കേന്ദ്രങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്തതായി ഡോക്യുമെന്‍ററി സ്ഥിരീകരിക്കുന്നു.
ചെച്നിയന്‍ ഏജന്‍സ് ഐ.എസിന്‍െറ തീവ്രവാദാക്രമണങ്ങളെക്കുറിച്ചും ബോംബാക്രമണങ്ങളുടെ ലക്ഷ്യത്തെപ്പറ്റിയും ഡോക്യുമെന്‍ററി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.