Posted On
date_range Updated On
date_range വെർജിൻ മേധാവി റിച്ചാർഡ് ബ്രാൻസണ് സൈക്കിൾ അപകടത്തിൽ പരിക്ക്
ലണ്ടൻ: ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെർജിൻ കമ്പനിയുടെ മേധാവി റിച്ചാർഡ് ബ്രാൻസണ് സൈക്കിൾ അപകടത്തിൽ ഗുരുതര പരിക്ക്. സൈക്കിൾ സവാരിക്കിടെയായിരുന്നു അപകടം. കരീബിയൻ ദ്വീപായ വെർജിൻ ഗോർഡയിൽ വെച്ചായിരുന്നു സംഭവം. അപകടത്തിൽ കാലിനും ചുണ്ടിനും സാരമായി പരിക്ക് പറ്റിയിട്ടുണ്ട്. കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെയാണ് ബ്രാൻസൻ അപകടത്തിെൻറ വിവരങ്ങളും ചിത്രങ്ങളും ലോകത്തിന് മുന്നിൽ പങ്കുവെച്ചത്.
മക്കളായ ഹോളി,സാം എന്നിവരോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു ബ്രാൻസന് അപകടം സംഭവിച്ചത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു. ഹെൽമറ്റ്ധരിച്ചത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു. പ്രദേശത്തെ ആശുപത്രിയിൽ നിന്ന് പിന്നീട് യു.എസിലെ മിയാമിയയിലെത്തിച്ച അദ്ദേഹത്തെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.