ബുര്‍ഖ ഭാഗികമായി നിരോധിക്കണമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി

ബര്‍ലിന്‍: ബുര്‍ഖ ഭാഗികമായി നിരോധിക്കണമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡെ മെയ്സിറെ. ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട സംവാദത്തിലാണ് ഇദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ബുര്‍ഖ നിരാകരിക്കപ്പെടണമെന്നത് നാം അംഗീകരിക്കുന്നു. പൊതു ഓഫിസുകള്‍, സ്കൂള്‍, സര്‍വകലാശാലകള്‍, സിവില്‍ സര്‍വിസ്, കോടതി എന്നിവിടങ്ങളില്‍ സാമൂഹിക സഹവര്‍ത്തിത്വം സാധ്യമാക്കാന്‍ ഒരാളുടെ മുഖം കാണിക്കാനുള്ള നിയമസംവിധാനം നമുക്ക് ആവശ്യമുള്ളതാണെന്നും ഉള്‍ക്കൊള്ളണം -കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പ്രാദേശിക വിഭാഗങ്ങളുമായി നടത്തിയ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

പൂര്‍ണമായി മുഖം മറക്കുന്ന ആവരണങ്ങള്‍ നമ്മുടെ കോസ്മോപൊളിറ്റന്‍ രാജ്യത്തിന് ചേര്‍ന്നതല്ളെന്ന് പൊതുചാനലിനോട് സംവദിക്കവേ ഡെ മെയ്സിറെ പറഞ്ഞു. ബുര്‍ഖ നിരോധം ചില നിബന്ധനകള്‍ക്ക് വിധേയമായേ നടക്കുള്ളൂവെങ്കിലും, ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ ക്രിസ്ത്യന്‍ യൂനിയന്‍െറ തീവ്ര വലതുപക്ഷം മുന്നോട്ടുവെച്ച ബ്ളാങ്കറ്റ് നിരോധത്തെ അപേക്ഷിച്ച് പാര്‍ലമെന്‍റില്‍ അംഗീകരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.