Posted On
date_range Updated On
date_range കനേഡിയന്‍ പൗരന്‍െറ കൊല: ട്രൂഡോ വിമര്‍ശിച്ചു
ഓട്ടവ: കനേഡിയന്‍ പൗരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി വധിച്ച ഐ.എസ് നടപടിയെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിശിതമായി വിമര്‍ശിച്ചു. ജോണ്‍ റിഡ്സ്ഡെല്‍ ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ 2015 സെപ്റ്റംബറിലാണ് മൂന്നുപേര്‍ക്കൊപ്പം വിനോദസഞ്ചാരകേന്ദ്രത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. നവംബറില്‍ ഇവരുടെ വിഡിയോ പുറത്തുവിട്ട ഐ.എസ് മോചനദ്രവ്യമായി എട്ടു കോടി ഡോളര്‍ ആവശ്യപ്പെടുകയും ചെയ്തു. ഏപ്രില്‍ 25നുമുമ്പ് മോചനദ്രവ്യം നല്‍കിയില്ളെങ്കില്‍ ഇവരെ കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. മോചനദ്രവ്യത്തിന് എതിരാണ് കനേഡിയന്‍ സര്‍ക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.