Posted On
date_range Updated On
date_range ജര്‍മന്‍ കൊമേഡിയനെതിരെ ഉര്‍ദുഗാന്‍ കേസു കൊടുത്തു
അങ്കാറ: ആക്ഷേപ ഹാസ്യ കവിത രചിച്ചതിന് ജര്‍മന്‍ കൊമേഡിയന്‍ ജാന്‍ ബോഹ്മെര്‍മാനെതിരെ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നിയമത്തിന്‍െറ വഴി തേടി. സംഭവം ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന് തലവേദന സൃഷ്ടിച്ചിരിക്കയാണ്. മാര്‍ച്ച് 31ന് നടന്ന ടെലിവിഷന്‍ പരിപാടിയില്‍ ബോഹ്മെര്‍മാന്‍ ഉര്‍ദുഗാന്‍ ന്യൂനപക്ഷങ്ങളെയും കുര്‍ദുകളെയും അടിച്ചമര്‍ത്തുകയാണെന്നര്‍ഥമുള്ള കവിതയിലെ വരികള്‍ ഉദ്ധരിക്കുകയായിരുന്നു. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ബോഹ്മെര്‍മാന് മൂന്നു വര്‍ഷം വരെ തടവു ലഭിക്കും. പരാതിയെ തുടര്‍ന്ന് ടെലിവിഷന്‍ പരിപാടി നിര്‍ത്തിവെക്കുകയും ബോഹ്മെര്‍മാന് പൊലീസ് സുരക്ഷയേര്‍പ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.