ബ്രസല്‍സ് ചാവേറുകള്‍ ബ്രിട്ടനിലും ആക്രമണത്തിന് പദ്ധതിയിട്ടു

ബെല്‍ജിയം: ബ്രസല്‍സ് ഭീകരാക്രമണത്തിലെ ചാവേറുകര്‍ ലണ്ടനിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ചാവേറിന്‍െറ ലാപ്ടോപ്പില്‍നിന്നാണ് പൊലീസിന് ബ്രിട്ടന്‍ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചത്.

ഇബ്രാഹിം  ബെക്രൂയിയുടെ ലാപ്ടോപ്പാണ് പരിശോധിച്ചത്. ആക്രമണത്തിനുശേഷം ബ്രസല്‍സിലെ അഴുക്കുകൂനയില്‍നിന്നാണ് പൊലീസിന് ലാപ്ടോപ് ലഭിച്ചത്. അതിനിടെ, പാരിസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നുപേരെക്കൂടി ബ്രസല്‍സില്‍നിന്ന് ബെല്‍ജിയന്‍ പൊലീസ് അറസ്റ്റ്ചെയ്തു. അവരെ ചോദ്യംചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.



 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.