Posted On
date_range Updated On
date_range മാർച്ചിലെ തദ്ദേശ തെരഞ്ഞെടുപ്പ് അവസാനത്തേതെന്ന് ഉർദുഗാൻ
ഇസ്റ്റംബുൾ: മാർച്ചിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാനത്തേതായിരിക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അധികാര ജീവിതത്തിന് അവസാനം കുറിക്കുകയാണെന്ന സൂചന നൽകിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 2003 മുതൽ ഉർദുഗാൻ തുർക്കിയിൽ അധികാരത്തിലുണ്ട്.
ഇസ്രായേലിനെതിരെ ഏറ്റവും കടുത്ത നിലപാടുകാരനായ അദ്ദേഹം ബിന്യമിൻ നെതന്യാഹുവിനെതിരെ കഴിഞ്ഞ ദിവസവും രംഗത്തുവന്നിരുന്നു. അഡോൾഫ് ഹിറ്റ്ലറിന് തുല്യനാണ് നെതന്യാഹുവെന്നായിരുന്നു ഒടുവിലെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.