ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പ പ്രാർഥന നടത്തുന്നു

മതിയാക്കൂ സഹോദരങ്ങളേ, മതിയാക്കൂ! -യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

വത്തിക്കാൻ: ഇസ്രായേൽ ഗസ്സക്കെതിരെ നടത്തുന്ന യുദ്ധവും ഹമാസ് ആക്രമണവും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. "യുദ്ധം അവസാനിപ്പിക്കൂ... അവ ഒരിക്കലും സമാധാനം കൊണ്ടുവരില്ല. സംഘർഷം കൂടുതൽ പടരാതിരിക്കട്ടെ. മതിയാക്കൂ... മതിയാക്കൂ സഹോദരങ്ങളേ, മതിയാക്കൂ!" വത്തിക്കാനിൽ പ്രാർഥന നടത്തവേ മാർപാപ്പ പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കണമെന്നും ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

‘എല്ലാ മനുഷ്യരും -അവർ ക്രിസ്ത്യാനിയോ ജൂതനോ മുസ്‍ലിമോ അല്ലെങ്കിൽ ഏതു മതക്കാരനോ ആകട്ടെ- വിശുദ്ധരാണ്. ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ വിലപ്പെട്ടവരാണ്. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം അവർക്കുണ്ട്’ -മാർപ്പാപ്പ പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 11,078 പേർ ഗസ്സയിൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 27,490 പേർ ​പരിക്കുകളോടെ ആശുപത്രിയിലാണ്.

Tags:    
News Summary - ‘Enough’, says Pope Francis, calling for the war to end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.