മോൺട്രിയൽ: യു.എസ്-കാനഡ അതിർത്തിയിൽ നിന്ന് ഇന്ത്യൻ കുടുംബത്തിന്റേത് ഉൾപ്പടെ എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരിൽ റൊമാനിയൻ കുടുംബവും ഉൾപ്പെടുന്നു. അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരുടെ മരണമെന്ന് പൊലീസ് അറിയിച്ചു. സെന്റ് ലോറൻസ് നദിയിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് കാണാതായ ഒരു തോണിക്കാരന് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ വന്നതെന്ന് സംശയിക്കുന്ന ബോട്ടിന്റെ ഉടമയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പൊലീസ് ചീഫ് ലീ-ആൻ ഒ ബ്രിയാൻ പറഞ്ഞു.രണ്ട് കുടുംബങ്ങളിൽ നിന്നുള്ള എട്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിൽ ഒരു കുടുംബം റൊമേനിയൻ വംശജരാണ്. മറ്റുള്ളവർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് സംശയം.
ആറ് മുതിർന്നവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ പ്രായം മൂന്ന് വയസിൽ താഴെ മാത്രമാണെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാവുവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.