Posted On
date_range Updated On
date_range ചൈനയിൽ ഭൂചലനം: 21 പേർക്ക് പരിക്ക്
ബെയ്ജിങ്: ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിൽ ഭൂചലനത്തിൽ 21 പേർക്ക് പരിക്ക്. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 126 കെട്ടിടങ്ങൾക്ക് നാശം. ഞായറാഴ്ച പുലർച്ച പിങ്യുൻ മേഖലയിലാണ് ഭൂചലനമുണ്ടായത്.
സംഭവത്തെതുടർന്ന് 20ലേറെ ട്രെയിനുകളുടെ യാത്ര നിർത്തിവെച്ചു. സംഭവസമയം ഷിജിയാസുവാങ്-ജിനാൻ ഹൈ സ്പീഡ് റെയിൽവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന 30 ട്രെയിനുകളും നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.