ബാഗ്ദാദിൽ ഇരട്ട ചാവേർ സ്ഫോടനം, 28 മരണം

ബാഗ്ദാദ്: ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദിൽ ഇരട്ട ചാവേർ സ്ഫോടനം. ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്ത് നടന്ന സ്ഫോടനത്തിൽ ഇതുവരെ 28മരണം സ്ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

സ്ഫോടനത്തിൽ 73 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടൈറാൻ സ്ക്വയറിന് സമീപമുള്ള തിരക്കുള്ള മാർക്കറ്റിലാണ് സ്ഫോടനം നടന്നതെന്ന് ബ്രി​ഗേഡിയർ ജനറൽ ഹസീം അൽ-അസാവി ഇറാഖി ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു.

മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടർന്നപ്പോൾ രണ്ട് ചാവേറുകൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മിലിറ്ററി വക്താവ് യഹിയ റസൂൽ പറഞ്ഞു.

ഇറാഖിൽ ഇത്തരത്തിള്ള ആക്രമണങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇരട്ട ചാവേർ സ്ഫോടനം ഉണ്ടായിരിക്കുന്നത്.

Tags:    
News Summary - Deadly twin suicide attack hits Baghdad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 01:56 GMT