Posted On
date_range Updated On
date_range നാസി ഭീകരതയിൽനിന്ന് നൂറുകണക്കിനാളുടെ കാത്ത ദമ്പതികളുടെ മകൾ ഓർമയായി
വാഴ്സ: രണ്ടാം ലോകയുദ്ധകാലത്തെ നാസികളുടെ ജൂതവേട്ടയുടെ സമയത്ത് നൂറുകണക്കിനാളുകളെ മൃഗശാലയിൽ ഒളിപ്പിച്ച് രക്ഷിച്ച ജാൻ- അേൻറാണിയ സബിൻസ്കി ദമ്പതികളുടെ മകൾ തെരേസ സബിൻസ്ക സവാദ്സ്കി (77) നിര്യാതയായി. നാസി അധിനിവേശ പോളണ്ടിൽ, ജൂതന്മാരെ ഒളിപ്പിച്ച മൃഗശാലയിലാണ് തെരേസയും ജനിച്ചത്.
ഈ സംഭവം പ്രമേയമാക്കി 'ദ സൂ കീപ്പേഴ്സ് വൈഫ്' എന്ന പേരിൽ ഹോളിവുഡ് സിനിമ ഇറങ്ങിയിട്ടുണ്ട്. യൂറോപ്പിലെ നാസി വിരുദ്ധ പരിപാടികളിൽ നിത്യസാന്നിധ്യമായിരുന്നു തെരേസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.