വധശിക്ഷ പരാമർശം വിവാദമായി: ജപ്പാൻ മന്ത്രി രാജിവെച്ചു

ടോക്യോ: വധശിക്ഷ സംബന്ധിച്ച പരാമർശം നടത്തിയ ജപ്പാൻ നീതിന്യായ മന്ത്രി യസുഹിരോ ഹനാഷിയുടെ മന്ത്രിസ്ഥാനം തെറിച്ചു. യസുഹിരോ ഹനാഷി വെള്ളിയാഴ്ച പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദക്ക് രാജിക്കത്ത് സമർപ്പിച്ചു. മുൻ കൃഷിമന്ത്രി കെൻ സൈറ്റോയെയാണ് പകരക്കാരനായി നിയമിച്ചത്. രണ്ടു ദിവസംമുമ്പ് പാർട്ടി യോഗത്തിലാണ് 'വധശിക്ഷയിൽ ഒപ്പുവെക്കുമ്പോൾ മാത്രമാണ് താൻ ശ്രദ്ധിക്കപ്പെടുന്നത്' എന്ന അഭിപ്രായപ്രകടനം നടത്തിയത്.

നീതിന്യായ മന്ത്രിയെന്ന നിലയിൽ, വധശിക്ഷക്ക് വിധിക്കപ്പെട്ടയാളെ തൂക്കിലേറ്റുന്നതിനുള്ള എല്ലാ ഉത്തരവുകളിലും ഒപ്പിടുക എന്നത് ഹനാഷിയുടെ ഉത്തരവാദിത്തമായിരുന്നു. കാബിനറ്റ് പുനഃസംഘടനയുടെ ഭാഗമായി ആഗസ്റ്റിൽ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചെങ്കിലും വധശിക്ഷ നടപ്പാക്കാൻ ഉത്തരവിടാൻ അധികാരം നൽകിയിരുന്നില്ല. പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും വിമർശനങ്ങൾക്ക് ഇടയാക്കി. പിരിച്ചുവിടപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ്. കഴിഞ്ഞ മാസം ദയ്‌ഷിറോ യമഗിവ സാമ്പത്തിക മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Tags:    
News Summary - Controversy over death penalty: Japan minister resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.