സൂയസിൽ വീണ്ടും ചരക്കുകപ്പൽ കുടുങ്ങി; ഗതാഗതത്തെ ബാധിച്ചില്ല

കെയ്റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിലൊന്നായ ഈജിപ്തിലെ സൂയസ് കനാലിൽ വീണ്ടും ചരക്കുകപ്പൽ കുടുങ്ങി. സൂയസിൽ ഗതാഗത തടസ്സമുണ്ടായില്ലെന്നും അഞ്ച് മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷം കുടുങ്ങിയ കപ്പൽ യാത്ര തുടർന്നെന്നും കനാൽ അധികൃതർ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.

ലൈബീരിയൻ കൊടിയുയർത്തിയ എം.എസ്.സി ഇസ്റ്റംബുൾ എന്ന കപ്പലാണ് സൂയസിൽ കുടുങ്ങിയത്. മലേഷ്യയിൽ നിന്ന് പോർച്ചുഗലിലേക്ക് പോകുകയായിരുന്നു കപ്പൽ. നാല് ടഗ് ബോട്ടുകൾ ചേർന്നാണ് മണിക്കൂറുകൾ പരിശ്രമിച്ച് കപ്പലിനെ നീക്കിയത്.

രണ്ട് ചാനലുകളായാണ് സൂയസിൽ കപ്പൽ ഗതാഗതം നടക്കുന്നത്. വെസ്റ്റേൺ ചാനലിലാണ് കപ്പൽ കുടുങ്ങിയത്. പിന്നാലെയെത്തിയ കപ്പലുകൾ ഈസ്റ്റേൺ ചാനലിലേക്ക് മാറ്റിയാണ് ഗതാഗതം തടസ്സമില്ലാതെ തുടർന്നതെന്ന് അധികൃതർ വ്യക്തമാക്കി.


2021 മാർച്ചിൽ സൂയസ് കനാലിൽ ഭീമൻ ചരക്കുകപ്പലായ എവർ ഗിവൺ കുടുങ്ങിയിരുന്നു. കനാലിന് കുറുകെ കുടുങ്ങിയ കപ്പൽ കാരണം ഗതാഗതം നിലച്ചിരുന്നു. ദിവസങ്ങളെടുത്താണ് എവർ ഗിവൺ കപ്പലിനെ സൂയസിൽ നിന്ന് നീക്കാൻ സാധിച്ചത്.

Tags:    
News Summary - Container ship refloated in Egypt's Suez Canal after breakdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.