Posted On
date_range Updated On
date_range കൊളംബിയയിൽ ബസിലേക്ക് മണ്ണിടിഞ്ഞ് 34 മരണം
ബാഗോട്ട: ശക്തമായ മഴയെ തുടർന്ന് സെൻട്രൽ കൊളംബിയയിലെ ഹൈവേയിൽ ബസിലേക്കും മറ്റ് രണ്ട് വാഹനങ്ങളിലേക്കും മണ്ണിടിഞ്ഞുവീണ് ചുരുങ്ങിയത് 34 പേർ മരിച്ചു. 33 പേർ സഞ്ചരിച്ച ബസും ആറ് യാത്രക്കാരുണ്ടായിരുന്ന കാറും രണ്ട് പേരുള്ള ബൈക്കുമാണ് അപകടത്തിൽപെട്ടത്. ബസ് പൂർണമായും മണ്ണിനടിയിലായി. 70 പേർ അടങ്ങുന്ന സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. ലാലിന പ്രതിഭാസത്തെ തുടർന്നാണ് ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായതെന്ന് കൊളംബിയൻ ദേശീയ അടിയന്തര മാനേജ്മെന്റ് ഏജൻസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.