ബെയ്ജിങ്: ഏഴ് യു.എസ് പൗരൻമാർക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി ചൈന. യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വാണിജ്യ സെക്രട്ടറി വിൽബർ റോസ് അടക്കം ഏഴുപേരാണ് ഉപരോധ പട്ടികയിലുള്ളത്. ഹോങ്കോങ്ങിൽ ചൈനയുടെ അടിച്ചമർത്തലുകൾക്കെതിരെ പ്രതികരിച്ചതിനുപിന്നാലെയാണ് നടപടി. വ്യാപാരം, സൈബർ സുരക്ഷ, മനുഷ്യാവകാശ ലംഘനം, കോവിഡ് ഉത്ഭവം തുടങ്ങി നിരവധി വിഷയങ്ങളിൽ യു.എസും ചൈനയും തമ്മിൽ ഭിന്നതയിലാണ്.
ഹോങ്കോങ്ങിൽ സംരംഭം നടത്തുന്നത് വലിയ സുരക്ഷാപ്രശ്നമാണെന്ന് യു.എസ് ബിസിനസ് സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ ഹോങ്കോങ്ങിലെ ബിസിനസ് പരിതസ്ഥിതിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയതിനാണ് യു.എസിനെതിരെ നടപടിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനായി ഉന്നതതല യു.എസ് സംഘം ചൈന സന്ദർശിക്കാനിരിക്കെയാണ് അധികൃതരുടെ പ്രതികാര നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.