Posted On
date_range Updated On
date_range ലി ഖിയാങ് ചൈനീസ് പ്രധാനമന്ത്രി
ബെയ്ജിങ്: പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുപ്പക്കാരനായ ലി ഖിയാങ്ങിനെ (63) പുതിയ ചൈനീസ് പ്രധാനമന്ത്രിയായി നിയമിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന പാർട്ടി കോൺഗ്രസ് തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ലി കെഖിയാങ്ങിനെ നീക്കിയാണ് നിയമനം.
ശനിയാഴ്ച ചൈനീസ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ മുഴുവൻ വോട്ടും അദ്ദേഹത്തിന് ലഭിച്ചു. വെള്ളിയാഴ്ച അഞ്ചു വർഷത്തേക്കുകൂടി ഷി ജിൻപിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. എതിരില്ലാതെയാണ് ഷിയുടെ മൂന്നാമൂഴം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.