ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്
Posted On
date_range Updated On
date_range ഒമിക്രോൺ: ഹോങ്കോങ് കർശന നടപടികൾ സ്വീകരിക്കണം -ഷി ജിൻപിങ്
ബെയ്ജിങ്: ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ ഹോങ്കോങ് അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. കോവിഡ് തടയാൻ ചൈനയിലെപോലെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കില്ലെന്ന് ഹോങ്കോങ് നേതാവ് കാരി ലാം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഹോങ്കോങ്ങിൽ മുമ്പില്ലാത്തവിധം കോവിഡ് കേസുകൾ വർധിക്കുകയാണ്. അതിനിടെയാണ് പൊതുജനങ്ങളുടെ സുരക്ഷയുറപ്പാക്കാൻ അനിവാര്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന് ഷി ജിൻപിങ് ആവശ്യപ്പെട്ടത്.
ഷി യുടെ ആശങ്കക്ക് നന്ദി പറഞ്ഞ ലാം നിലവിൽ സർക്കാർ സ്വീകരിച്ച നടപടികൾ കോവിഡ് തടയാൻ പര്യാപ്തമാണെന്ന് അറിയിക്കുകയും ചെയ്തു. ഹോങ്കോങ്ങിൽ ബുധനാഴ്ച 4280 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് പ്രതിദിനകോവിഡ് നിരക്ക് ഇത്രയേറെ ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.