Posted On
date_range Updated On
date_range ദൈനംദിന കോവിഡ് കണക്കുകൾ പുറത്തുവിടുന്നത് നിർത്തുകയാണെന്ന് ചൈന
ബെയ്ജിങ്: മൂന്നുവർഷമായി ദിനംപ്രതി ചൈനയിലെ കോവിഡ് കേസുകളുടെ കണക്കുകൾ പുറത്തുവിടുന്ന ദേശീയ ആരോഗ്യ കമീഷൻ ഞായറാഴ്ച മുതൽ കോവിഡ് കണക്കുകൾ പുറത്തു വിടില്ല. ദൈനംദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ഞായറാഴ്ചമുതൽ നിർത്തലാക്കുകയാണെന്ന് ദേശീയ ആരോഗ്യ കമീഷൻ പ്രസ്താവനയിൽ അറിയിച്ചു.
ആവശ്യമുള്ള കോവിഡ് വിവരങ്ങൾ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഫോർ റെഫറൻസ് ആന്റ് റിസേർച്ച് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യ കമീഷൻ അറിയിച്ചു. എന്നാൽ എന്തുകൊണ്ടാണ് ദൈനംദിന കണക്കുൾ പുറത്തു വിടുന്നത് അവസാനിപ്പിക്കുന്നതെന്നോ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എനെതല്ലാം വിവരങ്ങൾ എപ്പോഴെല്ലാമാണ് പുറത്തുവിടുക എന്നോ വിശദീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.